കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ക്വാട്ട അനുവദിച്ച ശേഷം യാത്ര റദ്ദാക്കിയതില്‍ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചെങ്കിലും ഇത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കൊരുങ്ങിയ 1260 പേരുടെ ഹജ്ജ് യാത്ര അവസാന നിമിഷത്തില്‍ അനിശ്വിതത്വത്തിലായി.
ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് ചെയ്യാന്‍ കാത്തു നിന്നവരുടെ കാര്യം സംശയത്തിലാണ്. ഹജ്ജ് ചെയ്യുന്നതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിയ ഇത്രയും പേരുടെ യാത്ര മുടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനസിലാക്കിയ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങിന്റെ സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയ ഉത്തരവ് മരവിപ്പിച്ചത്.