മക്ക : ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്‍ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു. നുസ്‌റക്ക് ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതുവഴിയാണ് സ്മാര്‍ട്ട് കാര്‍ഡ് ആക്റ്റീവ് അയക്കേണ്ടത്.
ഇക്കാര്യം നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചതാണ്. ഹജ്ജിന്റെ പുണ്യകര്‍മ്മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ, തുടങ്ങിയ കേന്ദ്രങ്ങളിലും മസ്ജിദുല്‍ ഹറമിലും പ്രവേശിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡ് അനിവാര്യമാണ് . ഇത് പരിശോധന കേന്ദ്രങ്ങളില്‍ കാണിക്കേണ്ടി വരുമെന്നും അല്ലാത്ത പക്ഷം പ്രവേശനം സാധ്യമല്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.