2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ www.haj committee.gov.in, www. keralahajcommittee.org ലഭ്യമാണ്.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണം അടക്കല്‍, പാസ്‌പോര്‍ട്ട് സമര്‍പ്പണം, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സംബന്ധിച്ച എല്ലാ നിര്‍ദ്ദേശങ്ങളും ജനുവരി 16ന് അറിയിക്കുന്നതാണ്. പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ഉണ്ട്. ഈ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് മാത്രമേ പണമടക്കാവൂ. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും (www.hajcommittee.gov.in, www.keralahajcommittee.org) ജനുവരി 17 മുതല്‍ ലഭിക്കുന്നതാണ്.
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും പാസ്‌പോര്‍ട്ട് സമര്‍പ്പണം, പണം അടക്കല്‍, ഹജ്ജ് ക്ലാസ്, കുത്തിവെപ്പ്, യാത്രാതിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തുള്ള ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്. ഓരോ പ്രദേശത്തെയും ഹജ്ജ് ഫീല്‍ഡ് ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും അതത് ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
- 6 years ago
chandrika