X

ഹജ്ജ്‌ ; രണ്ട് ദിവസത്തിനിടെ മക്കയിൽ മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജിന് പോയ ആറോളം തീർത്ഥാടകർ മരണപ്പെട്ടു

മലപ്പുറം: ദിവസങ്ങൾക്കിടെ മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ മക്കയിൽ മരണപ്പെട്ടു. ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടി യുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസം ആണ് ഹജ്ജിന് പോയത്.

കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയും കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്നതുമായ വെള്ളമാർതൊടിക ഹംസ മരിച്ചു. ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹംസ. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

താനുർപള്ളിപറമ്പ് (HSM )റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ ഹജ്ജുമ(68) ഹജ്ജ് കർമ്മത്തിനിടെ ഇന്ന് രാവിലെ മക്കയിൽ മരണപ്പെട്ടു. മയ്യിത്ത് മക്കയിൽ കബറടക്കും.

വേങ്ങര നെടുംപറമ്പിൽ താമസക്കാരനും നെടുംപറമ്പ് മസ്‌ജിദിൽ പതിനഞ്ച് വർഷത്തോളം മുഅദ്ദിനായി സേവനം ചെയ്‌തിരുന്ന ചെനക്കൽ മുഹമ്മദ് (ബാപ്പുട്ടി) എന്നവർ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയി മക്കയിൽ വെച്ച് മരണപ്പെട്ടു. പരേതനായ ചെനക്കൽ പോക്കർ മൊല്ലാക്കയാണ് പിതാവ്.

ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി (70)യാണ് ഇന്നലെ മരണപ്പെട്ടത്. പെരുന്നാൾ നമസ്കാര ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk14: