കണ്ണൂര്‍: അടുത്ത വര്‍ഷം സര്‍ക്കാര്‍ തലത്തില്‍ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജനുവരി ഒന്ന് മുതല്‍ അപേക്ഷ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി അബ്ദുല്ലക്കുട്ടി വാര്‍ത്താസമ്മേളനത്തിലാണ് ഈകാര്യം അറിയിച്ചത്. വെബ്സൈറ്റിലൂടെയും ആപ്പ് വഴിയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഈ വര്‍ഷത്തെ ക്വാട്ട രണ്ട് ലക്ഷത്തോളമാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്മാന് പറഞ്ഞു. സംസ്ഥാനത്ത് കൊച്ചിക്ക് പുറമേ ഒരു എമ്പാര് ക്കേഷന് കേന്ദ്രം കൂടി ആരംഭിക്കാന്‍ ശ്രമംനടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹജ്ജ് അപേക്ഷ ജനുവരി ഒന്ന് മുതല്‍
Tags: hajj