കൊണ്ടോട്ടി: ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിക്കാനുള്ള അവസരം മാര്‍ച്ച് 20 വരെ നീട്ടി. മാര്‍ച്ച് 10 ആയിരുന്നു അവസാന തിയ്യതി. എന്നാല്‍ 20ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇതുവരെ കേരളത്തില്‍ 18,210 അപേക്ഷകള്‍ ലഭിച്ചു. വിശദ വിവരങ്ങള്‍ക്ക് 0483- 2710717, 2717572 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഹജ്ജ് അപേക്ഷ മാര്‍ച്ച് 20 വരെ നീട്ടി
Tags: hajj