ഹജ്ജ്‌: രണ്ടാം ഗഡു; തീയതി 13 വരെ നീട്ടി

ഹജ്ജ്‌  കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ്‌ തീർഥാടനത്തിന് അവസരം ലഭിച്ചവർക്ക് രണ്ടാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി. ഈ മാസം 13 വരെയാണു നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ഹജ് കമ്മിറ്റി സർക്കുലർ ഇറക്കി. ഈ മാസം 10 ആയിരുന്നു അവസാന തീയതി.

1,70,000 രൂപയാണ് രണ്ടാം ഗഡുവായി ഓരോ തീർഥാടകരും അടയ്ക്കേണ്ടത്. ഹജ്ജ്‌ യാത്രയ്ക്കുള്ള മൊത്തം ചെലവ് കണക്കാക്കിയ ശേഷം മൂന്നാം ഗഡു വൈകാതെ പ്രഖ്യാപിക്കും. മൂന്നാംഗഡു പ്രഖ്യാപനം വന്നാലേ ഓരോ തീർഥാടകർക്കും ഇത്തവണ ഹജ് തീർഥാടനത്തിനു വരുന്ന മൊത്തം തുക അറിയനാകൂ.

webdesk13:
whatsapp
line