X

ഹജ്ജ് 2024: അപേക്ഷകരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു; കവര്‍ നമ്പര്‍ അനുവദിച്ച്‌ തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024 ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ച്‌ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകന് തുടര്‍ ദിവസങ്ങളില്‍ എസ്.എം.എസ് ആയി ലഭിക്കും. കവര്‍ നമ്പറിന് മുന്നില്‍ 70 വയസ്സ് വിഭാഗത്തിന് KLR എന്നും, വിത്തൗട്ട് മെഹ്റത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.

ഇതുവരെ 7657 ഓണ്‍ലൈൻ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 607 അപേക്ഷകള്‍ 70 വയസ്സ് വിഭാഗത്തിലും, 863 അപേക്ഷകള്‍ ലേഡീസ് വിത്തൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 6187 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ്.

webdesk14: