X
    Categories: indiaNews

ഹജ്ജ്: രാജ്യത്ത് കൂടുതല്‍ പേര്‍ യു.പിയില്‍ നിന്ന്‌

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടന ത്തിന് രാജ്യത്ത് 1,39554 പേര്‍ക്ക് അവസരം. 1,84174 അപേക്ഷകള്‍ ഇത്തവണ ലഭിച്ചിരുന്നു.ഇതില്‍ 19524 അപേക്ഷകള്‍ കേരളത്തില്‍ നിന്ന് ലഭിച്ചപ്പോള്‍ 10331 പേര്‍ക്ക് അവസരം ലഭിച്ചു.

9193 പേര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ട്. അതേസമയം യു.പിയില്‍ 26786 പേര്‍ അപേക്ഷ നല്‍കിയപ്പോള്‍ മുഴുവന്‍ പേര്‍ക്കും കേന്ദ്രം അവസരം നല്‍കി.31180 പേരുടെ ക്വാട്ട യു.പി നല്‍കിയിട്ടുണ്ട്. മുസ്‌ലിം ജനസംഖ്യാനുപാതികമായാണിത്. വെസ്റ്റ് ബംഗാളിനും അപേക്ഷിച്ച 10935 പേര്‍ക്കും അവസരം കിട്ടി. എന്നാല്‍ ഡല്‍ഹിക്ക് 1749പേര്‍ക്കാണ് ക്വാട്ട .4110 പേര്‍ അപേക്ഷിച്ചിരുന്നു. 2540 പേര്‍ക്ക് അവസരം കിട്ടി. ഗുജറാത്തി ലാകട്ടെ 4737 പേര്‍ക്കാണ് ക്വാട്ട. എന്നാല്‍ 20947 പേര്‍ അപേക്ഷ നല്‍കിയെങ്കിലും 8906 പേര്‍ക്കാണ് അവസരമായത്.

 

webdesk11: