X

സംസ്ഥാനത്ത് നിന്ന് ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6.45നാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
200 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ 56 വൊളണ്ടിയര്‍മാര്‍ ഹാജിമാരെ അനുഗമിക്കും. വനിതാ ഹാജിമാര്‍ക്ക് ദേശീയ പതാക അലേഖനം ചെയ്ത മക്കന നല്‍കിയിട്ടുണ്ട്. വളണ്ടിയര്‍മാരുടെ മൊബൈല്‍ നമ്പറും ഇതില്‍ പതിക്കും.
മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. ഹാജിമാരുടെ ബാഗേജുകള്‍ ക്യാമ്പില്‍ നിന്നു തന്നെ സഊദി എയര്‍ലൈന്‍സ് അധികൃതര്‍ ഏറ്റെടുക്കും. ഈ വര്‍ഷത്തെ അവസാന ഹജ്ജ് വിമാനം ഈ മാസം 26നാണ് യാത്രതിരിക്കുക.
ഹജ്ജ് ക്യാമ്പ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആനുപാതികമായി ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

chandrika: