X

ഹജ്ജ്: ബാലന്‍സ് തുക 24നകം അടക്കണം

കൊണ്ടോട്ടി: ഹജ്ജിന് തിരഞ്ഞടുക്കപ്പെട്ടവരുടെ ബാലന്‍സ് തുകയുടെ ആദ്യ ഗഡുവായി 1,70,000രൂപ ഏപ്രില്‍ 24നകം അടവാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നും ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പറുള്ള പേഇന്‍ സ്ലിപ്പ് ഡൗലോഡ് ചെയ്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ പണമടക്കാവുന്നതാണ്. പണമടച്ച ശേഷം രശീതിയുടെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി തപാല്‍ മാര്‍ഗം എക്‌സിക്യൂട്ടീവ് ഓഫീസ്സര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി,ഹജ്ജ് ഹൗസ്’, കാലിക്ക്റ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം ജില്ല, പിന്‍: 673 674 എന്ന വിലാസ ത്തില്‍ അയക്കേണ്ടതാണ്. ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും.

webdesk11: