കൊണ്ടോട്ടി: ഹജ്ജിന് പോകുന്നതിനായി കുറഞ്ഞ ചെലവില്‍ വിസ ശരിയാക്കി തരുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി. വണ്ടൂര്‍ തിരുവാലി, ചേന്നന്‍കുളത്തില്‍ അനീസ് (33)നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍രണ്ടിനാണ് കേസിനാസ്പദമായ സംഭവം . കൊണ്ടോട്ടി സ്വദേശിയായ പരാതിക്കാരിയെ ഹജ്ജിന് പോകുന്നതിന് കുറഞ്ഞചെലവില്‍ വിസ ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2 ലക്ഷത്തോളം രൂപ തട്ടിയെടുക്കുക യായിരുന്നു. ഇവരുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതി ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളില്‍ വിവിധപേരുകളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്ത പരിചയം വച്ചാണ് ഇയാള്‍ ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്.സമാന സംഭവത്തിന് ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ നിരവധി സിം കാര്‍ഡുകള്‍ എടുത്താണ് ഇയാള്‍ തട്ടിപ്പു നടത്തി വന്നിരുന്നത്. ഇയാളുടെ പേരില്‍ വിസ തട്ടിപ്പിന് മലപ്പുറം നിലമ്പൂര്‍, പൊന്നാനി, തിരൂര്‍, കാടാമ്പുഴ, വണ്ടൂര്‍, കാസര്‍ക്കോട്, ബേഡകം, എറണാംകുളം ജില്ലകളിലുയി 15ഓളം കേസുകള്‍ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഒളിവില്‍ കഴിഞ്ഞു വന്ന സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.സി.പി വിജയ് ഭാരത്‌റെഡി, കൊണ്ടോട്ടി എസ്.ഐനൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡി.എ.എന്‍.എസ്. എഫ് സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.