X

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആകും : സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഞായറാഴ്ചയോടു കൂടി ടൗട്ടി ചുഴലിക്കാറ്റായി മാറും. വയനാട്, മലപ്പുറം,
തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായിദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 9 സംഘങ്ങളാണ് നിലവില്‍ കേരളത്തില്‍ ഉള്ളത്.സ്ഥിതിഗതികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍. അതിതീവ്രമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അറബിക്കടല്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌

Test User: