X
    Categories: MoreViews

‘ഞാന്‍ ഇവിടെ ഹാപ്പിയാണ്’; ഹാദിയ

സേലം: കോളേജില്‍ സന്തോഷവതിയാണെന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍പഠനത്തിനായി സേലത്തെ കോളേജിലെത്തിയ ഹാദിയയുടെ പ്രതികരണം. മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ഹാദിയ താനിവിടെ ഹാപ്പിയാണെന്ന് അശോകനോട് പറഞ്ഞതായാണ് വിവരം. കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്റെ ഫോണില്‍ നിന്നാണ് ഹാദിയ മാതാപിതാക്കളേയും ഷെഫിന്‍ ജഹാനേയും വിളിച്ചത്.

‘ഞാന്‍ ഇവിടെ ഹാപ്പിയാണ്. കോളേജിലും ഹോസ്റ്റലിലും. ഇവിടെ എല്ലാവരും എന്നെ വേണ്ടപോലെ നോക്കുന്നുണ്ടെന്നും ഹാദിയ അശോകനോട് പറഞ്ഞു. കോളേജില്‍ കുഴപ്പമില്ലെന്നും ഹൗസ് സര്‍ജന്‍സി ചെയ്യുകയാണെന്നും ഹാദിയ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഹാദിയയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. ആവശ്യമുള്ളവരെ വിളിക്കാന്‍ കോളേജിലേയും ഹോസ്റ്റലിലേയും ഫോണുകള്‍ ഉപയോഗിക്കാം. വ്യാഴാഴ്ച്ചയാണ് പ്രിന്‍സിപ്പാലിന്റെ ഫോണില്‍ നിന്ന് മാതാപിതാക്കളെ വിളിക്കുന്നത്. മലയാളത്തിലാണ് സംസാരിച്ചതെന്നും സൗഹാര്‍ദ്ദപരമായിരുന്നു സംസാരമെന്നും പ്രിന്‍സിപ്പാല്‍ പറയുന്നു. പഠനവുമായി ബന്ധപ്പെട്ടുള്ള ഒൗദ്യോഗിക നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കോളേജ് അധികൃതര്‍ അറിയിപ്പുനല്‍കിയിട്ടുണ്ട്. ഇതിന് മറുപടി വന്നാല്‍ മാത്രമേ ഹൗസ് സര്‍ജന്‍സിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജിലെത്തിയ ഹാദിയ മാധ്യമങ്ങളെ കണ്ടതിനെതിരെ അശോകന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജെഫിന്‍ ജഹാനെ കാണുന്നതിനെതിരെയും അശോകന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള തീരുമാനം. ഈ തീരുമാനം ഉടന്‍തന്നെ സര്‍ക്കാര്‍ കൈക്കൊള്ളും. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എന്‍.ഐ.എ രേഖകള്‍ കൂടി പരിഗണിക്കണമെന്നായിരുന്നു ഗിരിയുടെ ഭാഗം. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിപി.എം കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. വിഗിരിയുടെ തുടക്കം മുതലുള്ള നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അട്ടിമറിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനനേതൃത്വവും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, എന്‍,ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചപ്പോഴും സംസ്ഥാനം എതിര്‍ത്തിരുന്നു. പിന്നീടാണ് കഴിഞ്ഞ 27ന് ഹാദിയയെ ഹാജരാക്കിയപ്പോള്‍ വി ഗിരിയുടെ വിവാദ വാദം ഉണ്ടാവുന്നത്.

chandrika: