ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതി ഇന്ന് ഉചക്ക് രണ്ടു മണിക്ക് വിധി പറയും.
കേരള ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ചന്ദ്രചൂഡ് എന്നിവരാണ് വാദം കേട്ടത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കണമെഭ്യര്‍ത്ഥിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി അനുവദിച്ചിട്ടുണ്ട്.
ഹാദിയയുടെ വിവാഹത്തെ ബാധിക്കാത്ത വിധത്തില്‍ എന്‍.ഐ.എ അന്വേഷണം തുടരാന്‍ കോടതി എന്‍.ഐ.എക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് മനീന്ദര്‍ സിങിനോട് നിര്‍ദേശിച്ചു. വാദം കേള്‍ക്കലിനിടെ ‘ഹൈക്കോടതിക്ക് 226-ാം വകുപ്പിന്റെ കീഴില്‍ രണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ കഴിയുമോ?’ എന്ന ചോദ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവര്‍ത്തിച്ചു.