X

ഹാദിയ കേസ്: സംസ്ഥാന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള തീരുമാനം. ഈ തീരുമാനം ഉടന്‍തന്നെ സര്‍ക്കാര്‍ കൈക്കൊള്ളും. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എന്‍.ഐ.എ രേഖകള്‍ കൂടി പരിഗണിക്കണമെന്നായിരുന്നു ഗിരിയുടെ ഭാഗം. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിപി.എം കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. വിഗിരിയുടെ തുടക്കം മുതലുള്ള നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അട്ടിമറിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനനേതൃത്വവും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, എന്‍,ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചപ്പോഴും സംസ്ഥാനം എതിര്‍ത്തിരുന്നു. പിന്നീടാണ് കഴിഞ്ഞ 27ന് ഹാദിയയെ ഹാജരാക്കിയപ്പോള്‍ വി ഗിരിയുടെ വിവാദ വാദം ഉണ്ടാവുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഹാദിയയെ പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോപ്പതി കോളേജിലേക്ക് കൊണ്ടുപോയി.

chandrika: