X
    Categories: MoreViews

ഹാദിയക്ക് കേസില്‍ കക്ഷി ചേരാം; വിവാഹം റദ്ദാക്കാനാവില്ലെന്നും സുപ്രിംകോടതി

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു.

അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 22 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പരഞ്ഞു. വിവാഹം നിയവിരുദ്ധ നടപടിയല്ല, അതുകൊണ്ടുതന്നെ ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.

കേസില്‍ ഹാദിയക്ക് കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി. ഹാദിയക്കേസ് ഇന്നു വീണ്ടും പരിഗണിക്കവേയാണ സുപ്രീം കോടതി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.

ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത ഹര്‍ജി രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നത്.

സുപ്രീംകോടതിയില്‍ ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഹാദിയയെ വിട്ടയച്ച ഹൈക്കോടതി വിധി രണ്ട് മാസം മുന്‍പാണ് സുപ്രീംകോടതി റദ്ദാക്കിയത്. നവംബര്‍ 27 ന് ഹാദിയയെ സേലത്ത് ഇവര്‍ പഠിച്ചിരുന്ന കോളേജില്‍ പഠനം പൂര്‍ത്തീകരിക്കാനായി വിട്ടയക്കുകയായിരുന്നു.

chandrika: