X
    Categories: MoreViews

ഹാദിയ കേസ്: അശോകന്റെ ആവശ്യം കോടതി തള്ളി

 

ന്യൂഡല്‍ഹി: ഹാദിയ കേസിലെ ഇന്നത്തെ വാദം മാറ്റിവെക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യം കോടതി തള്ളി.
കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് വ്യക്തമാക്കി. അശോകന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയില്‍ പറയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അശോകന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ വീട്ടു തടങ്കലില്‍ പീഡിപ്പിച്ചവരെയും നിയമിത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഹാദിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടു തടങ്കലില്‍ ആയിരുന്നപ്പോള്‍ തനിക്കു തന്ന ഭക്ഷണത്തില്‍ അമ്മ മയക്കു മരുന്ന് കലര്‍ത്തിയതായുള്ള ഗുരുതരമായ ആരോപണവും ഹാദിയ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ജനുവരി 20ന് കേസ് പരിഗണിച്ചപ്പോള്‍ ഹാദിയക്കു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹാദിയ ഷെഫിന്‍ ജഹാനെ തന്റെ രക്ഷാകര്‍ത്താവാക്കണമെന്നും താന്‍ മുസ്്‌ലിം ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. വീട്ടില്‍ വെച്ച് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ കള്ളിയെന്ന് അധിക്ഷേ പിച്ചതായും, പൊലീസുകാര്‍ തന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അതേ സമയം സത്യസരണിക്കും സൈനബക്കുമെതിരെ ഭീകരവാദമടക്കമുള്ള ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകനും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ഹാദിയയുടെ മതംമാറ്റവും ഷഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിച്ച തീവ്രവാദ, ഭീകരവാദ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് അശോകന്‍ ചെയ്തിട്ടുള്ളത്.

chandrika: