ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍.
‘ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു. ഹാദിയയെ കാണാന്‍ വിലക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ സേലത്തെ ഹോസ്റ്റലില്‍ കാണുന്നതിനെ കുറിച്ച് നിയമോപദേശം തേടും. പോയി കാണണമെന്നാണ് ആഗ്രഹം’. മാധ്യമപ്രവര്‍ത്തകരോട് ഷെഫിന്‍ ജഹാന്‍ പറഞ്ഞു.
അതേസമയം കോളേജ് ഡീനിനെ ഹാദിയയുടെ രക്ഷിതാവാക്കിയിട്ടില്ലെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ പറഞ്ഞു. ഭര്‍ത്താവ് രക്ഷിതാവ് ആവണമോ എന്ന ചോദ്യത്തിന് മാത്രമാണ് കോടതി ഉത്തരം നല്‍കിയത്, ഡീനിനെയോ മറ്റൊ രക്ഷിതാവാക്കിയിട്ടില്ല. തമിഴ്‌നാട് സര്‍ക്കാറിനോടും കേരള പോലീസിനോടും സുരക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ കോളേജില്‍ പോകുന്നതിന് മുമ്പ് 11 മാസക്കാലം അനുഭവിച്ച മാനസീക പീഢനത്തില്‍ നിന്ന് മുക്തമാവാന്‍ റിലാക്‌സാക്ഷന്‍ വേണമെന്നും അതിനായി മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടില്‍ രണ്ട് ദിവസം താമസിക്കണമെന്ന് ഹാദിയ കോടതിയോട് പറഞ്ഞതായി അഭിഭാഷകന്‍ വ്യക്തമാക്കി. ഹാദിയയക്ക് എവിടേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്ന് കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്‍കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ കോളേജ് പ്രിന്‍സിപ്പാളിന് നല്‍കി.
എന്നാല്‍ ഭര്‍ത്താവിന്റെ സംരക്ഷണം വേണമെന്ന ആവിശ്യം തള്ളിയ കോടതി ഹാദിയ സേലത്ത് എത്തിക്കേണ്ട ചുമതല കേരള സര്‍ക്കാറിനാണെന്ന് അറിയിച്ചു. ഇനി മുതല്‍ ഹാദിയയുടെ സുരക്ഷ ചുമതല തമിഴ്‌നാട് സര്‍ക്കാറിനായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. താമസ സൗകര്യം കോളേജ് ഹോസ്റ്റലില്‍ ഒരുക്കാന്‍ കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ നിന്ന് നേരിട്ട് സേലത്തേക്ക് കൊണ്ടുപോകുമെന്നും കോടതി അറിയിച്ചു.
തന്റെ മതവിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയില്‍ ഹാദിയ പറഞ്ഞത്. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി.
ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നത്. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളികൊണ്ടാണ് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറായത്.
ഹാദിയ മലയാളിത്തിലാണ് സംസാരിക്കുന്നത്. വിവിര്‍ത്തകനെ ഉപയോഗിച്ചാണ് ഹാദിയയെ കോടതി കേള്‍ക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. കേട്ടത് യെ
തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ തുറന്ന കോടതിയെ അറിയിച്ചു. വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കണം. തുറന്ന കോടതിയിലാണ് ഹാദിയയെ കോടതി കേള്‍ക്കുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ അഭിഭാഷകന്റെ വാദം സുപ്രീംകോടതി തള്ളി. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹാദിയ മലയാളത്തിലാണ് സംസാരിക്കുന്നത്.