X

ഹാദിയ വേദനയോടെ ചോദിക്കുന്നു, ഇതാണോ എനിക്കുള്ള ജീവിതം, ഞാന്‍ മരണം വരെ മുസ്ലിമായിരിക്കും

 

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആരെയും കടത്തിവിടില്ലെന്നു കേരള പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വിട് സന്ദര്‍ശിക്കുന്നത്. ഹാദിയയുടെ വീടിനു പുറത്ത് സ്ഥിരമായി ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസിന്റേയും പിതാവിന്റേയും സഹായത്തോടെയാണ് മറ്റാര്‍ക്കും പ്രവേശിക്കാനനുമതി നല്‍കാത്ത വീട്ടിനുള്ളില്‍ രാഹുല്‍ ഈശ്വര്‍ കയറിപ്പറ്റിയത്.

എന്നെ ഇങ്ങനെ തന്നെ ഇടുകയാണോ, ഇതാണോ എനിക്കുള്ള ജീവിതം എന്നാണ് വീട്ടു തടങ്കലിലുള്ള ഹാദിയ ആവര്‍ത്തിച്ചു ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം എന്‍.ഡി.വി യില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ ആരും കടന്നു ചെല്ലാത്ത ഹാദിയയുടെ വീട്ടിലേക്ക് താന്‍ പോയെന്ന് പറഞ്ഞത്. അവര്‍ ഒരു ബാത്ത് റൂം അറ്റാച്ച്ഡ് റൂമിലാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി കഴിയുന്നത്. അവര്‍ക്ക് പുറത്ത് എവിടേക്കും പോകാന്‍ അനുമതിയില്ല. കുടുംവും അധികം പുറത്തു പോകാറില്ല. അവള്‍ പറയുന്നത് അവള്‍ക്ക് മരണം വരെ മുസ്ലിമായി തന്നെ തുടരണമെന്നാണ് രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന അവശ്യത്തെ അംഗീകരിച്ചത്. കേരള സര്‍ക്കാര്‍ ഇത് എതിര്‍ത്തിരുന്നില്ല.

വിവാഹം അസാധുവാക്കി കോടതി വീട്ടുകാര്‍ക്കൊപ്പം അയച്ച ഹാദിയയുടെ വൈക്കത്തെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം ഇല്ല എന്നിരിക്കെയാണ് ഹാദിയയെ കാണാന്‍ രാഹുല്‍ ഈശ്വറിനെ പോലീസ് കടത്തി വിട്ടത്.
ഭര്‍ത്താവ് ഷഫിന്‍ ജഹാനെയോ പലവട്ടം വീട്ടില്‍ അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെയയോ ഹാദിയയെ കാണാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. വൈക്കം ഡിവൈഎസ്പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. ഇദ്ദേഹം ഏര്‍പ്പെടുത്തുന്ന ഓരോ സബ്ഡിവിഷനിലെ എസ്‌ഐയുടെ കീഴിലുള്ള 27 പൊലീസുകാരാണ് ഓരോ ദിവസവും ഹാദിയയുടെ വീട്ടില്‍ തമ്പുകെട്ടി കാവലിരിക്കുന്നത്.

എന്നാല്‍ വീട്ടിലെത്തിയ രാഹൂല്‍ ഇശ്വറിനോട് തന്റെ മതപരിവര്‍ത്തനത്തിന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ചതായി അറിയുന്നു. തനിക്ക് മരണം വരെ മുസ്ലിമായി തുടരണമെന്നാണ് ആഗ്രഹമെന്നും ഹാദിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞു.

chandrika: