X

ഹാദിയയെ കേള്‍ക്കുന്നു; ‘ഐ വാന്‍ഡ് ഫ്രീഡം’ സുപ്രിം കോടതിയില്‍ ഹാദിയ

ഡല്‍ഹി: തന്റെ മതവിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ഹാദിയ. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി.

”മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം പക്ഷെ സര്‍ക്കാറിന്റെ ചിലവില്‍ വേണ്ട ഭര്‍ത്താവ് പഠന ചിലവ് വഹിക്കും, തന്നെ മനുഷ്യനായി പരിഗണക്കണം. ഭര്‍ത്താവിനെ കാണണം, ഭര്‍ത്താവാണ് തന്റെ രക്ഷാകര്‍ത്താവ്” ഹാദിയ പറഞ്ഞു.

ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നത്. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളികൊണ്ടാണ് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറായത്.

ഹാദിയ മലയാളിത്തിലാണ് സംസാരിക്കുന്നത്. വിവിര്‍ത്തകനെ ഉപയോഗിച്ചാണ് ഹാദിയയെ കോടതി കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

chandrika: