വരാണാസി: വരാണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സ് സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍പ്പാക്കണമെന്ന് വിശ്വ വേദിക് സനാതന്‍ സംഘ്. മസ്ജിദ് കോംപ്ലക്‌സിനെതിരെ കോടതിയില്‍ കേസ് നടത്തുന്ന ഹിന്ദു സംഘടനകളിലൊന്നാണിത്.
സംഘടനയുടെ തലവന്‍ ജിതേന്ദ്ര സിങ് ബിസന്‍ തുറന്ന കത്തിലൂടെയാണ് മുസ്്‌ലിം-ഹിന്ദു വിഭാഗങ്ങള്‍ കോടതിക്ക് പുറത്ത് ഗ്യാന്‍വാപി തീര്‍പ്പാക്കാന്‍ തയാറാവണമെന്ന് ആവശ്യപ്പെട്ടത്. ഗ്യാന്‍വാപി കോംപ്ലക്‌സില്‍ കോടതി നിര്‍ദേശ പ്രകാരം പുരാവസ്തു ഗവേഷണ വകുപ്പിന്റെ ശാസ്ത്രീയ സര്‍വേ നടക്കുന്നതിനിടെയാണ് ഈ ആവശ്യവുമായി സംഘടന രംഗത്തുവന്നത്.
കേസിലെ പ്രധാന ഹര്‍ജിക്കാരിയായ രാഖി സിങിന്റെ അനുവാദത്തോട് കൂടിയാണ് കത്ത് എഴുതുന്നതെന്നും പരസ്പര ധാരണയോടെ കേസ് തീര്‍പ്പാക്കാനായാല്‍ അതിനേക്കാളും മികച്ച മറ്റൊരു തീരുമാനമുണ്ടാവില്ലെന്നും കത്തില്‍ സിങ് ചൂണ്ടിക്കാട്ടി. ഹിന്ദുക്കളും മുസ്്‌ലിംകളും തമ്മിലുള്ള ഭരണഘടനാപരമായ പോരാട്ടം സാമൂഹ്യവിരുദ്ധര്‍ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഗുണകരമാവില്ലെന്നും ഇത്തരം സാഹചര്യത്തില്‍ സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടായാ ല്‍ അത് രാജ്യത്തിന് മാതൃകയാവും- കത്ത് പറയുന്നു.
തുറന്ന മനസോടെ ഇരുവിഭാഗത്തെയും ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുന്നുവെന്നും കത്ത് വ്യക്തമാക്കുന്നു. കത്ത് ലഭിച്ചതായും മസ്ജിദ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിന്‍ പറഞ്ഞു. അതേസമയം ഇത്തരമൊരു തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്നാണ് മറ്റു ഹിന്ദു ഹര്‍ജിക്കാരുടെ അഭിഭാഷകനായ ഹായ് ശങ്കര്‍ ജയിന്‍ പ്രതികരിച്ചത്.