ദമസ്‌ക്കസ്: സിറിയയിലെ ഗ്വാതയില്‍ ഭരണകൂടം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 400 ഓളം പേര്‍. അഞ്ച് ദിവസത്തിനിടെ നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷങ്ങളായി സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയത് കിഴക്കന്‍ അതിര്‍ത്തിയായ ഗ്വാത ആണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും 46 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് തീവ്രവാദികള്‍ക്കെതിരെ ഭരണകൂട സൈന്യമാണ് ഗ്വാതയില്‍ വ്യോമാക്രമണം ശക്തമാക്കിയത്. റഷ്യന്‍ സൈന്യവും സിറിയന്‍ സേനക്ക് പിന്തുണ നല്‍കുന്നുണ്ട്. ആക്രമണങ്ങളില്‍ ആസ്പത്രികള്‍, സ്‌കൂളുകള്‍ എന്നിവ തകര്‍ന്നു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ പോലും സൗകര്യങ്ങളില്ലെന്ന് സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. നൂറുകണക്കിന് പേരാണ് പരിക്കേറ്റ് ദുരിതത്തില്‍ കഴിയുന്നത്. കൊല്ലപ്പെട്ട 403 പേരില്‍ 95 പേര്‍ സിവിലിയന്മാരാണ്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
അതേ സമയം, സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരെ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.