തിരുവനന്തപുരം: ജി.വിരാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെയാണ് സംഭവം. ചപ്പാത്തി കഴിച്ച 60 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ അവശരായെങ്കിലും വീട്ടിലും പുറത്തും സംഭവം അറിയാതിരിക്കാന്‍ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിടുകയായിരുന്നു. ഡോക്ടറെ സ്‌കൂളിലെത്തിച്ച് കുട്ടികളെ പരിശോധിച്ച് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. അതിനിടെ, കുട്ടികള്‍ കൂടുതല്‍ അവശരായെന്നും രണ്ടു കുട്ടികളെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ആസ്പത്രിയിലെത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനാല്‍ ഇന്ന് ക്ലാസുണ്ടായില്ലെന്നും അകത്തുള്ള കുട്ടികള്‍ ഇപ്പോഴും ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഞങ്ങളെ വീട്ടിലോ ആസ്പത്രിയിലോ കൊണ്ടുപോകണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.