X
    Categories: keralaNews

ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ എസ്.എന്‍ കോളജിലെ പ്രാര്‍ത്ഥനാചടങ്ങിനിടെ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായിവിജയന്‍ മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ഗുരുസ്തുതിയാണ് ആലപിക്കപ്പെട്ടത്. ഇതിനിടെ എഴുന്നേറ്റുനില്‍ക്കുന്നത് ഗുരുനന്ദിയാണ്. എന്നാല്‍ എല്ലാവരും എഴുന്നേറ്റപ്പോള്‍ മുഖ്യമന്ത്രി മാത്രം സീറ്റിലിരുന്നു. കടന്നപ്പള്ളിയെ എഴുന്നേല്‍ക്കുന്നതില്‍നിന്ന ്തടയുകയും ചെയ്തു.
കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സി.പി.എം നേതാവ് മാത്രമല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. മതത്തിന് എതിരല്ലെന്ന് പറയുന്ന സെക്രട്ടറിയെ തിരുത്തുകയാണ് മുഖ്യമന്ത്രിചെയ്തത്. എന്തിനാണിത്രം ധാര്‍ഷ്ട്യം കാട്ടുന്നത്. ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുകയാണ് പിണറായി വിജയന്‍.
കണ്ണൂര്‍ എസ്.എന്‍ കോളജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ഗുരുസ്തുതിക്ക് എണീക്കാതിരുന്നത്.

Chandrika Web: