കോടതിയില്‍ വിചാരണക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.പത്തു മിനുറ്റ് വീതമാണ ഇരു വിഭാഗങ്ങള്‍ക്കും വാദങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ ്അലമുറയിട്ട് കരഞ്ഞു. പുറത്ത് പോകാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ വലിച്ചിഴച്ചാണ് സുരക്ഷാ ജീവനക്കാര്‍ കൊണ്ടു പോയത്. വൈദ്യ പരിശോധനക്കിടയിലും ഗുര്‍മീത് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു.
ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ദേര സച്ചാ ദൗന്‍ തലവന്‍ ഗുര്‍മീത് റാം റഹീമിന് 10 വര്‍ഷം കഠിന തടവ് വിധിച്ച സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ ഇരു സംസ്ഥാനങ്ങളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കിയിട്ടുമുണ്ട്. . നിയന്ത്രണം വ്യാഴാഴ്ച വൈകിട്ട് മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ അനുയായികള്‍ തുടങ്ങിവെച്ച കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.
കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ അനുയായികള്‍ കലാപം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാം റഹിമിനെ വ്യോമമാര്‍ഗം റോഹ്തക് ജയിലിലേക്ക് മാറ്റിയത്.
റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടാകുമെന്ന സൂചനയും റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്