തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അട്ടക്കുളങ്ങര ജംഗ്ഷനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം ജില്ലയില്‍ കഠിനംകുളം സ്വദേശിയായ യുവാവിന് നേരെയും ഗുണ്ടാ ആക്രമണം നടന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.