ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ ഓറഞ്ചിലുണ്ടായ വെടിവയ്പ്പിൽ ഒരു കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരുക്കേറ്റു. 202 ഡബ്ല്യു. ലിങ്കൺ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഓറഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വെടിവച്ചയാളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലൊസാഞ്ചലസിൽനിന്ന് 30 മൈൽ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെടിവച്ചയാൾക്കും പരുക്കേറ്റിട്ടുണ്ട്.