2019 ഓസ്‌കാറിനായി മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബോളിവുഡ് ചിത്രം ഗല്ലി ബോയ് ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പട്ടികയില്‍. രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായിക സോയ അക്തര്‍ 2017 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ചിത്രമാണ് ഗല്ലി ബോയ്. തെരുവില്‍ നിന്നും ഉയര്‍ച്ചയിലെത്തുന്ന റാപ്പ് ഗായകന്‍ മുറാദിന്റെ കഥയാണ് ചിത്രം പറയുന്നത്.
92-ാമത് ഓസ്‌കാര്‍ ആക്കാദമി അവാര്‍ഡിലേക്ക് മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും 28 ചിത്രങ്ങളുടെ പട്ടികയാണ് തയ്യാറായിരിക്കുന്നത്. ഉറിയടക്കമുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങളില്‍ നിന്നുമാണ് ഗല്ലി ബോയ് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി നേടിയെടുത്തത്. ഓസ്‌കാര്‍ അവാര്‍ഡില്‍ ‘ബെസ്റ്റ് ഫോറിന്‍ ഫിലിം ‘എന്ന വിഭാഗത്തിലേക്കുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിക്കാനും മത്സരിക്കാനും ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് ഒരു സിനിമയെയാണ് തെരഞ്ഞെടുക്കാറ്.
സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌െ്രെടക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് െ്രെകം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലെ ഒഴിവാക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.
മുബൈയിലെ ചേരി ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകന്‍ മുറാദിന്റെ കഥയാണ് ചിത്രം പറയുന്നത്. മുറാദായി അഭിനയിച്ച രണ്‍വീര്‍ സിങ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ച്ിത്രത്തിന് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി ലഭിച്ചതോടെ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദനങ്ങള്‍ നേരുകയാണിപ്പോള്‍.
രണ്‍വീറിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ റാപ്പ് ഗായകനും നടനുമാണ് വില്‍ സ്മിത്ത്. ചിത്രത്തിലെ റണ്‍വീറിന്റെ റാപ്പിനെ പുകഴ്ത്തിയാണ് വില്‍സ്മിത്ത് സന്ദേശം അയച്ചിരിക്കുന്നത്.
ചിത്രത്തില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ലോകത്തൊട്ടാകെ റാപ്പ് സംഗീതം വളരുന്നു എന്നറിയുമ്പോള്‍ താന്‍ പൂര്‍ണ്ണ സന്തുഷ്ടനാണെന്നും വില്‍ സ്മിത്ത് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വില്‍ സ്മിത്ത് റണ്‍വീറിനെ പ്രകീര്‍ത്തിച്ചത്. വില്‍ സ്മിത്തിനെ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ട് രണ്‍വീര്‍ നന്ദി അറിയിക്കുകയും ചെയ്തു.