അമിത ലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് വീണ്ടും വർദ്ധിപ്പിച്ചു . കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും അഞ്ചിരട്ടിയോളം ഉയർത്തിയിരിക്കുന്നത്. ഗൾഫ് സെക്ടറിലാണ് വലിയ വർധന ഉണ്ടായിരിക്കുന്നത്. കരിപ്പൂർ–-ദുബായ് നിരക്ക് അരലക്ഷത്തിന് മുകളിലായി.കരിപ്പൂർ–ഷാർജ സെക്ടറിലും. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്‌ക്കുമുകളിലാണ്.കഴിഞ്ഞ മാർച്ച് 31 വരെ 9000 മുതൽ 12,000 വരെയായിരുന്ന ടിക്കറ്റ് നിരക്കുകൾക്കാണ് ഇത്രയും വലിയ വർദ്ധന.വേനലവധി കഴിഞ്ഞ് ഗൾഫിലേക്കുള്ള മടക്കയാത്രയും ഗൾഫിൽ സ്‌കൂൾ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ വർദ്ധന.അതെ സമയം മാർച്ച് ഒന്നുമുതൽ വിമാന ഇന്ധനവില അഞ്ചുതവണ കുറഞ്ഞിരുന്നു.