അഷ്‌റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമില്‍ ലുലു ഗ്രൂപ്പിന്റെ പുതിയശാഖ പ്രവര്‍ത്തന സജ്ജമായി.
ലോകാടിസ്ഥാനത്തില്‍ 211മതും സഊദിയിലെ 22 മതും ശാഖയാണിത്.
അല്‍ ഖുറൈജി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖുറൈജി പുതിയ ശാഖ ഉത്ഘാടനം ചെയ്തു.
ഭക്ഷ്യഭക്ഷ്യേതര നിത്യോപയോഗ വസ്തുക്കള്‍ക്ക് പ്രാമുഖ്യം നല്‍കി ദമ്മാം മെഡിക്കല്‍ ടവറിന് സമീപം അല്‍ ജലവിയ്യയിലാണ് ലുലു എക്‌സ്പ്രസ് സജ്ജീകരിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്‌സ്,ഗൃഹോപകരണങ്ങള്‍,ഫ്രഷ്ഫുഡ്,ഗ്രോസറി ഉള്‍പ്പടെ 43000 സ്‌ക്വയര്‍ ഫീറ്റില്‍ നവീനരീതിയിലാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സഊദി ഡയറക്ട്ര്‍ ഹാഷിം മുഹമ്മദ്,
റീജ്യണല്‍ ഡയറെക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവര്‍ അറിയിച്ചു.
22 രാജ്യങ്ങളിലായിപരന്നു കിടക്കുന്ന ലാലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളില്‍ നിന്നുള്ള വിഭവങ്ങള്‍ പുതുമ നശിക്കാതെ മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ മായ ഹൈജീനിക് സംവിധാനത്തിലൂടെയാണ് ലുലുവിലെ ഓരോ വസ്തുവകകകളും ഗുണഭോക്താക്കളില്‍ എത്തിക്കുന്നത്.
ഈ വര്ഷം അവസാനത്തോടെ കിഴക്കന്‍ പ്രവിശ്യയില്‍ ഏഴോളം പുതിയ സ്റ്റോറുകള്‍ വരുമെന്നും ഡയറെക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.