തിരുവനന്തപുരം: ഗള്‍ഫ് പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികള്‍. അവധിക്കാലം കഴിയുന്നതോടെ പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധന വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നാലിരട്ടിവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.
എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.
വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഓഗസ്റ്റ് 31-ന് ഗൾഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകൾ:
തിരുവനന്തപുരം
ദുബായ് 26,887 (ഇൻഡിഗോ)
ദുബായ് 41,412 (എമിറേറ്റ്‌സ്)
ദുബായ് 66,396 (ഗൾഫ് എയർ)
അബുദാബി 31,500(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 45,186 (ഗൾഫ് എയർ)
അബുദാബി 31,089(ശ്രീലങ്കൻ)
ഷാർജ 41,149 (എയർ ഇന്ത്യ)
ഷാർജ 23,358 (ഇൻഡിഗോ)
ഷാർജ 19,025(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 60,846(ശ്രീലങ്കൻ)
ദമാം 74,660 (ഗൾഫ് എയർ)
ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കൻ)
റിയാദ് 65,488 (ഗൾഫ് എയർ)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 32,671 (ഇൻഡിഗോ)
ദോഹ 36,603 (ശ്രീലങ്കൻ)
കുവൈത്ത് 66,298 (ഗൾഫ് എയർ)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്‌റൈന്‍ 49,209 (ശ്രീലങ്കൻ)
ബഹ്‌റൈന്‍ 74,478 (ഗൾഫ് എയർ)
ബഹ്‌റൈന്‍ 88,951 (എമിറേറ്റ്‌സ്)
കൊച്ചി
ദുബായ് 22,635 (സ്പൈസ്)
ദുബായ് 31,685 (എയർ ഇന്ത്യ)
ദുബായ് 34,850 (ശ്രീലങ്കൻ)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാൻ എയർ)
അബുദാബി 27,406(എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 19,531 (എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 24,223 (ഇൻഡിഗോ)
ദമാം 43,709(ഒമാൻ എയർ)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കൻ)
റിയാദ് 44,054 (ഗൾഫ് എയർ)
റിയാദ് 45,854(ശ്രീലങ്കൻ)
റിയാദ് 52,345 (ഒമാൻ എയർ)
ദോഹ 35,863 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 44,451 (ഇൻഡിഗോ)
ദോഹ 71,000 (ഖത്തർ എയർ)
കുവൈത്ത് 26,847(ഇൻഡിഗോ)
കുവൈത്ത് 41,913(ഖത്തർ എയർ്)
കുവൈത്ത് 39,434(ശ്രീലങ്കൻ)
ബഹ്‌റൈന്‍ 27,942(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 47,371(എത്തിഹാദ്)
ബഹ്‌റൈന്‍ 49,000 (ശ്രീലങ്കൻ)
കോഴിക്കോട്
ദുബായ് 23,981(സൈ്പസ്)
ദുബായ് 23,230 (ഇൻഡിഗോ)
ദുബായ് 24,652 (എയർ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗൾഫ് എയർ)
അബുദാബി 23,077(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 33,025(എയർ ഇന്ത്യ എക്സ്പ്രസ്)
ദമാം 45,563 (സൗദി എയർലൈൻ്)
ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയർ ഇന്ത്യ എക്സ്പ്രസ്)
റിയാദ് 37,184(സൗദി എയർലൈൻ)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 28,184 (ഇൻഡിഗോ)
കുവൈത്ത് 25,924(എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 49,659(ഗൾഫ് എയർ)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്‌റൈന്‍ 27,604(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 61,470(എത്തിഹാദ്)
ബഹ്‌റൈന്‍ 76,949 (ഗൾഫ് എയർ)
കണ്ണൂർ
ദുബായ് 46,438 (ഗൾഫ് എയർ)
ദുബായ് 29,668(ഇൻഡിഗോ)
അബുദാബി 22,014(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 26,914 (ഇൻഡിഗോ)
ഷാർജ 22,014 (എയർ ഇന്ത്യ എക്സ്പ്രസ്)
ഷാർജ 26,134(ഇൻഡിഗോ)
ദമാം 55,837(എയർ ഇന്ത്യ)
ദോഹ 36,982 ( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 43,244(ഇൻഡിഗോ)
കുവൈത്ത് 25,800(ഇൻഡിഗോ)
കുവൈത്ത് 57,702(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 57,072(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 70,874(എയർ ഇന്ത്യ)