അബുദാബി: അബുദാബിയിലെ പ്രമുഖ ടൈപ്പിംഗ് സ്ഥാപനമായ അല്‍തവക്കല്‍ ടൈപ്പിംഗ് ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും രക്തദാനത്തിലുംപുതിയ ചുവട് വെപ്പിനൊരുങ്ങുന്നു.
യുഎഇയുടെ 51-ാം വാര്‍ഷികത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് ഒരുക്കിയാണ് തവക്കല്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. തങ്ങളുടെ 150 ജീവനക്കാരാണ് രക്തദാനക്യാമ്പില്‍ പങ്കാളികളാകുന്നത്.
അബുദാബി ബ്ലഡ്ബാങ്കുമായി സഹകരിച്ചു നടത്തുന്ന പരിപാടി യുഎഇയോടുള്ള കടപ്പാടിന്റെ ഭാഗംകൂടിയാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.കവളപ്പാറ ദുരന്തം ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവയുമായി എത്താന്‍ തവക്കലിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 26 വര്‍ഷമായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന തവക്കല്‍ തങ്ങളുടെ സേവനം പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.സേവനം ഓഫീസുകളിലേക്കും വീടുകളിലേക്കും നേരിട്ടെത്തിക്കുകയെന്ന ആശയംകൂടി നടപ്പാക്കുന്നുണ്ടെന്ന്
ഡയറക്ടർ സി കെ മൻസൂർ, ജനറൽ മാനേജർ സി മുഹ് യദ്ധീൻ, എം.ഷാജഹാന്‍, കെ.ദേവദാസ്, പി.ഫൈസല്‍ അലി, കെവി. മുഹമ്മദ് ഷരീഫ്, സി ഷമീര്‍, എന്‍. മുഹമ്മദ് ആസിഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.