ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസവോട്ടെടുപ്പ് വൈകിട്ട് നടക്കാനിരിക്കെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എം.എല്‍.എമാരുടെ എണ്ണം തങ്ങള്‍ക്കനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരിച്ചു.
അതേസമയം, പ്രേടേം സ്പീക്കറുടെ നിയമനത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. നിയമവ്യവസ്ഥയില്‍ അത്തരമൊരു പരാമര്‍ശമില്ലാത്തതിനാല്‍ മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
നിലവില്‍ കര്‍ണാടക സഭയില്‍ ആകെ 222 സീറ്റുകളാണുള്ളത്. എച്ച്.ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട്. ആകെ വോട്ട് 221 വോട്ട്. ഇതില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 117 വോട്ട്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 37ഉം രണ്ടു സ്വതന്ത്രരുമാണുള്ളത്. ബി.ജെ.പിക്കാകട്ടെ 104 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്.