X

ഗുലാബ് ചുഴലിക്കാറ്റ്; ഒരു മരണംകൂടി, കേരളത്തില്‍ പരക്കെ മഴ

ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ ഒരു മരണം. ഇതോടെ ആകെ മരണം മൂന്നായി. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും ശക്തമായ മഴ പെയ്യുകയാണ്.

ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ടട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ,കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവും ഉണ്ട്.

web desk 1: