ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് 28 പേർ ആശുപത്രിയിലായി. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഒരു കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്.വാതക ചോർച്ച ഉണ്ടായ സമയത്ത് ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചോർച്ച നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: 28 പേർ ആശുപത്രിയിൽ
Tags: chemocal factorygujarath