X
    Categories: indiaNews

ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000 പെണ്‍കുട്ടികളെ ; പോകുന്നത് ലൈംഗികവൃത്തിക്ക്

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000 പെണ്‍കുട്ടികളെ . കൊണ്ടുപോകുന്നത് ലൈംഗികവൃത്തിക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കാണാതായത് 41621 സ്ത്രീകളെ. ഇത് പറയുന്നത് ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോ. 2016ല്‍ 7105, 2017ല്‍ 7712, 2019ല്‍ 9268, എന്നിങ്ങനെയാണ് കാണാതായത്.
2019-20ല്‍ മാത്രം 4722 പെണ്‍കുട്ടികളെ കാണാതായതായി സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കില്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളിലേക്ക് ലൈംഗികവൃത്തിക്കായി കടത്തുകയാണ് ഇവരെയെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം സുധീര്‍സിന്‍ഹ പറയുന്നത്. പൊലീസ് പരാതികള്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസ് അന്വേഷണത്തില്‍ കാട്ടുന്ന താല്‍പര്യം ഇതിലും കാട്ടണം.

Chandrika Web: