അഹമ്മദാബാദ്: ഗുജറാത്തില്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ ഉള്‍പെടെ അഞ്ചു പേര്‍ക്ക് തടവു ശിക്ഷ. ഗുജറാത്തിലെ ആശുപത്രിയിയുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവു ശിക്ഷ. ജാംനഗര്‍ എംഎല്‍എ രാഘവ്ജി പട്ടേലിനെയും മറ്റു നാലു പേരെയുമാണ് ജാംനഗര്‍ കോടതി ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത്. ആറു മാസമാണ് തടവു ശിക്ഷ.
2007ലാണ് ഗുജറാത്തിലെ ജാംനഗറിലെ ദ്രോള്‍ പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രി പ്രദേശത്ത് കലാപം സൃഷ്ടിച്ചത്. സംഭവം നടക്കുമ്പോള്‍ ദ്രോള്‍ ജോതിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു പട്ടേല്‍. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇദ്ദേഹം നിലവില്‍ ജാംനഗര്‍ റൂറലിലെ എംഎല്‍എ ആണ്.
അതേസമയം വിധിക്കെതിരെ പട്ടേലിനും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും പ്രാദേശിക കോടതി നിരസിച്ചു.