X

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകള്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ് ബേദി സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇരുപത് ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ഏറ്റുമുട്ടകളില്‍ ഏര്‍പ്പെട്ട 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ശുപാര്‍ശ. ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തില്‍ ഉള്ളവരോ രാഷ്ട്രീയക്കാരോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായിരുന്ന ബി.ജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇവര്‍ക്ക് കൈമാറിയിരുന്നു.

chandrika: