അഹമ്മദാബാദ്: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക്. 89 നിയമസഭാ മണ്ഡലങ്ങളാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് വിധിയെഴുതുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്ന ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദി, അമിത് ഷാ അച്ചുതണ്ടിന്റെ സ്വാധീനത്തിന് കോട്ടം തട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിമത ഭീഷണിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തലവേദന. 42 സിറ്റിങ് എം.എല്‍. എമാര്‍ക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നിഷേധിച്ചപ്പോള്‍ ഇതില്‍ 19 പേരും വിമതരായി മത്സരരംഗത്തിറങ്ങിയിട്ടുണ്ട്.
ഒമ്പത് വിമതരാണ് ഇന്ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത്.
ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച് മേഖലകളിലായി വരുന്ന 19 ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. 788 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 70 പേര്‍ വനിതകളും 339 പേര്‍ സ്വതന്ത്രരുമാണ്. ആദ്യ ഘട്ടത്തിലെ 14 സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെയാണ് പോളിങ്.
കച്ച് മേഖലയിലെ 19 ജില്ലകളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. 137 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 99 ലേക്ക് കുറഞ്ഞതാണ് 2018ല്‍ കണ്ടത്. ഇത്തവണ ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാണ്. അതോടെ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ ്കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹൈവോള്‍ട്ടേജ് പ്രചാരണമാണ ്‌കേന്ദ്രമന്ത്രിയും മുന്‍സംസ്ഥാനമന്ത്രിയുമായ അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയത്. ഇത്തവണ കോണ്‍ഗ്രസ് ചിത്രത്തില്‍ കാര്യമായി പുറകേക്ക് കാണാനില്ലെങ്കിലും പാര്‍ട്ടിക്ക് ത്രികോണമല്‍സരത്തില്‍ നേട്ടംകൊയ്യാനാകുമെന്നാണ ്പ്രത്യാശയെന്ന് പ്രചാരണത്തിന്റെ ചുക്കാനേന്തുന്ന രമേശ ്‌ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ഒരുദിവസം മാത്രമാണ ്ഇവിടെ പ്രചാരണത്തിനെത്തിയത്. അദ്ദേഹം ഇത്തവണ ഭാരത് ജോഡോ യാത്രയിലാണ്.
182ല്‍ 140 നേടുമെന്നാണ ്ബി.ജെ.പി പറയുന്നതെങ്കിലും അതുണ്ടാവില്ലെന്നുറപ്പാണ്. മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഡസന്റാലികളിലെങ്കിലും പങ്കെടുത്തു. ആം ആദ്മിയുടെ സ്വാധീനം വോട്ടായാല്‍ ഇരുപാര്‍ട്ടികള്‍ക്കും ക്ഷീണം സംഭവിക്കും. 80 സീറ്റുകള്‍ വരെ നേടുമെന്നാണ് അരവിന്ദ് കെജ് രിവാള്‍ അവകാശപ്പെടുന്നത്. പഞ്ചാബില്‍ പാര്‍ട്ടി നേടിയ വിജയമാണ ്ഇവരുടെ പ്രതീക്ഷ.