ഗുജറാത്ത് : ബിജെപിയെ കടന്നാക്രമിച്ച് പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.ഭീകരവാദം,വര്‍ഗീയ ധ്രുവികരണം,ഗോരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി പാട്ടിദാര്‍ അനാമത് ആന്തോളനന്‍ സമിതി നേതാക്കള്‍ നടത്തിയ യോഗത്തിനു ശേഷമാണ് ഹര്‍ദിക് ബിജെപിയെ ആക്രമിച്ച് വീണ്ടും രംഗത്തെത്തിയത് .ഹര്‍ദിക് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം യോഗത്തില്‍ പട്ടേല്‍ സമുദയത്തിന് സംവരണ വിഷയത്തില്‍ തീരുമാനമായില്ല. നേരത്തെ നവംബര്‍ മൂന്നിനകം സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോടാവിശ്യപ്പെട്ട ഹര്‍ദിക് അതിനായി നവംബര്‍ ഏഴുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
കഴിഞ്ഞ രണ്ടരവര്‍ഷമായി സര്‍ക്കാര്‍ ജോലി- വിദ്യഭ്യാസ മേഖലയില്‍ പട്ടേല്‍ സംവരണത്തിനായി പാട്ടിദാര്‍ അനാമത് ആന്തോളനന്‍ സമിതി സമരമുഖത്താണ്. ഇതിനായി കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കുന്നതില്‍ തെറ്റില്ല ഹര്‍ദിക് പറഞ്ഞു.
ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.