X
    Categories: MoreViews

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന.

രാഹുല്‍ഗാന്ധിയുടേയും യുവനേതാക്കളായ അല്‍പേഷ് താക്കൂര്‍, ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടേയും കൂട്ടുകെട്ടില്‍ ഗുജറാത്തില്‍ ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. 99 സീറ്റുമായാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. അതേസമയം, സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വീഴ്ച്ചയായി ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ വിജയ് രൂപാനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. അതേസമയം, നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

chandrika: