ഗുജറാത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ മത്സര രംഗത്തുള്ളത് 1621 സ്ഥാനാര്‍ത്ഥികള്‍.182 അംഗ നിമയ സഭയിലേക്ക് രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 1 ന് 89 മണ്ഡലങ്ങളിലേക്കും ഡിസംബര്‍ 5 ന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.
ആദ്യ ഘട്ടത്തില്‍ 788 സ്ഥാനാര്‍ത്ഥികളും രണ്ടാം ഘട്ടത്തില്‍ 833 സ്ഥാനാര്‍ത്ഥികളുമാണുള്ളത്. ബിജെപി 182 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസിന് 179 സ്ഥാനാര്‍ത്ഥികളുണ്ട്. മൂന്നു സീറ്റ് എന്‍സിപിക്ക്. എഎപി 181 സീറ്റിലാണ് മത്സരിക്കുന്നത്.