അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ.പിയെ തോല്‍പ്പിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിലെ ബറൂച്ചില്‍ നടന്ന ആദിവാസി സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ വെല്ലുവിളി. ഉത്തരപേപ്പര്‍ ചോര്‍ച്ചയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സര്‍ക്കാറാണ് ഗുജറാത്ത് ഭരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളുടേയും ആശുപത്രികളുടേയും നില ശോചനീയമാണ്. എല്ലാ മേഖലയിലും ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുര്‍ഭരണത്തില്‍ നിന്നൊരു മാറ്റം ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.