X

രാജ്യത്തിന് നാണക്കേടായി മോദിയുടെ സംസ്ഥാനമായ ഗുജറാത്ത്; 63 സ്‌കൂളുകളില്‍ ഒരു കുട്ടി പോലും 10ാം ക്ലാസ് ജയിച്ചില്ല

ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഇന്നലെ റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 63 സ്‌കൂളുകളാണ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായത്.

പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ വിജയിച്ചുവെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ 72.64 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 62.83 ശതമാനത്തില്‍ ഒതുങ്ങി.

മുന്‍ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട്, ഇത്തവണ വീണ്ടും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 17.23 ശതമാനം പേര്‍ മാത്രമേ വിജയിച്ചുട്ടുള്ളൂ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം, 88.11.

ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയി?ല്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയം കൈവരിച്ചത്.

webdesk13: