X

ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു

മുംബൈ: ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെ ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു. വാറ്റ് കുറച്ചതോടെ മഹാരാഷ്ട്രയില്‍ പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാണ്.
ഗുജറാത്ത് ഇന്ധനത്തിനുള്ള മൂല്യവര്‍ധിത നികുതി നാലു ശതമാനമാണ് കുറവ് വരുത്തിയിരുന്നു. ഇതോടെ ഗുജറാത്തില്‍ പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന്2.72 രൂപയും കുറയും. ദീപാവലി സമ്മാനമാണിതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നുണ്ടെങ്കിലും നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്ന് വ്യക്തമാണ്. നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് 2,316 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് രൂപാണി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 2,600 കോടിയുടെ നികുതി വരുമാന നഷ്ടമാണുണ്ടാകുകയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

chandrika: