രാഹുല്‍ഗാന്ധിക്കെതിരെ ഇത്തരം നിരവധി പരാതികള്‍ വിവിധ ഇടങ്ങളില്‍ ഉണ്ടെന്നും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയതിന് കൊച്ചുമകന്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി. മാനനഷ്ട കേസിലെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നല്‍കിയ പുനര്‍ പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി കൊണ്ടാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
രാഹുലിനെതിരെ 10 കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ ശുദ്ധീകരണം വേണം. ക്യാംബ്രിഡ്ജില്‍ വച്ച് സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ പരാമര്‍ശം നടത്തിയതിന് സവര്‍ക്കരുടെ കൊച്ചു മകന്‍ പൂനെ കോടതിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ ഒരു കാരണവുമില്ല. ജസ്റ്റിസ് ഹേമന്ദിന്റെ ബെഞ്ച് നിരീക്ഷിച്ചു.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടിയായത്. മാനനഷ്ട കേസിലെ തടവ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നല്‍കിയ പുനര്‍ പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ചക് ആണ് വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യത നിലനില്‍ക്കും.
2019 ഏപ്രില്‍ 13ന് ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയിലാണ് മോദി സമുദായത്തെ അവഹേളിചെന്ന കേസ് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് തിരിച്ചടിയായത്. എല്ലാ കള്ളന്മാരുടെയും പേര് എങ്ങനെ മോദി വന്നു എന്നായിരുന്നു അതിന്റെ ചുരുക്കം.