മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാറിനും ജാമ്യം നിഷേധിച്ച് അഹമ്മദാബാദ് സെഷന്‍സ് കോടതി. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ചുവെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കേസ്.
കഴിഞ്ഞ ജൂണ്‍ 25നാണ് ടീസ്തയെയും ശ്രീകുമാറിനെയും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്‌ഐടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാര്‍ നാനാവതി കമ്മീഷന് മുന്നില്‍ അന്നത്തെ മോദി സര്‍ക്കാരിനെതിരായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. നിലവില്‍ ജയിലിലുള്ള മുന്‍ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്‌ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, തെളിവുകള്‍ വ്യാജമായി ഉണ്ടാക്കി, മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് കുറ്റങ്ങള്‍.