X
    Categories: indiaNews

ഗുജറാത്തില്‍ പാര്‍ട്ടി എംഎല്‍എമാരെ രാജിവയപ്പിക്കാന്‍ ബിജെപി എറിഞ്ഞത് പത്തു കോടി; തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

അഹമ്മദാബാദ്: എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്. രാജിവയ്ക്കാന്‍ തനിക്കും സമാജികര്‍ക്കും പത്തു കോടി രൂപ കൈക്കൂലി ലഭിച്ചെന്ന മുന്‍ പാര്‍ട്ടി എംഎല്‍എ സോമഭായ് പട്ടേലിന്റെ വീഡിയോ ദൃശ്യമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

നവംബര്‍ മൂന്നിന് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് വിഡിയോ പുറത്തു വിട്ടത്. തനിക്ക് ബി.ജെ.പി പണം നല്‍കിയെന്നാണ് എം.എല്‍.എ സോമഭായി ഗന്ധാഭായ് പട്ടേല്‍ പറയുന്നുത്. ഒരു എം.എല്‍.എക്കും അഞ്ച് കോടിക്ക് മുകളില്‍ നല്‍കിയിട്ടില്ല. ചിലര്‍ക്ക് പണം നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കി- അദ്ദേഹം പറയുന്നു.

ബി.ജെ.പി ജനപ്രതിനികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാദ്‌വ ആരോപിച്ചു. അഴിമതി നടത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ബിജെപി തള്ളി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് ഇത് എന്നാണ് ബിജെപി പ്രതികരിച്ചത്.

ഗുജറാത്തിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പട്ടേല്‍ രാജിവച്ചിരുന്നത്. രാജിവച്ച ഏഴു എംഎല്‍എമാര്‍ക്കായി ബിജെപി പത്തു കോടി ചെലവഴിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

Test User: