ഈ സാന്‍വിച്ചിന് ഇത്തിരി വില കൂടും. സാധാരണയായി നമ്മള്‍ ഒരു സാന്‍വിച്ചിന് കൂടിപ്പോയാല്‍ ഒരു 200 രൂപ കൊടുക്കും, എന്നാല്‍ 17,000 രൂപയ്ക്ക് ഒരു സാന്‍വിച്ച് വിറ്റ ഹോട്ടലുണ്ട്. ന്യൂയോര്‍ക്കിലെ സെറന്‍ഡിപ്പിറ്റി 3 എന്ന റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ഒരു സാന്‍വിച്ച് വിറ്റത് 17,000 രൂപയ്ക്കാണ്. ലോകത്തെ ഏറ്റവും വിലകൂടിയ സാന്‍ഡ്‌വിച്ച് എന്ന ഗിന്നസ് റെക്കോര്‍ഡും ഈ സാന്‍ഡ്‌വിച്ചിന് തന്നെയാണ് ലഭിച്ചത്.
ഈ സാന്‍ഡ്‌വിച്ചിന് ഇത്രയധികം വിലവരാന്‍ കാരണമായി ഹോട്ടലുടമകള്‍ അവകാശപ്പെടുന്നത് സാന്‍ഡ്‌വിച്ച് ഉണ്ടാക്കുന്നതിനുവേണ്ടി ഫ്രഞ്ച് പുള്‍മാന്‍ ഷാംപെയ്ന്‍ ബ്രെഡില്‍ എഡിബിള്‍ ആയിട്ടുള്ള സ്വര്‍ണം ഉണ്ടെന്നാണ് പറയുന്നത്. ഇത് കൂടാതെ സാന്‍ഡ്‌വിച്ചിന്റെ ഓരോ ലെയറിലും സ്വര്‍ണത്തിന്റെ അംശമുണ്ട്. സാന്‍ഡ് വിച്ച് ഉണ്ടാക്കിയിരിക്കുന്നത് വൈറ്റ് ട്രഫിള്‍ ബട്ടര്‍, ക്യാഷിനൊ കാവല്ലാ പോഡാലിക്കോ ചീസ് എന്നിവ ഉപയാഗിച്ചാണ്.